Saturday, July 11, 2009

ഇരുപത്‌ പൈസേക്ക് കോട്ടയം

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം .....വെറും എഴാം ക്ലാസ്സ് .....നാട്ടിലെ സ്ഥലങ്ങള്‍ വലിയ പരിചയം ഒന്നും ഇല്ല .....സ്കൂളില്‍ നിന്നും വീട് ..വീട്ടില്‍ നിന്നും സ്കൂള്‍ ...എനിക്ക് ആകെ അറിയുന്ന വഴി അതാണ് (എന്നായിരുന്നു എന്റെ വിശ്വാസം )മലയാളം വായിക്കാന്‍ പഠിച്ചുകൊണ്ട് ഇരിക്കുന്ന കാലം .........
രാവിലെ തുടങ്ങിയതാണ്‌ മഴ ......എന്താ മഴ !!!!!!!!!!എട്ട് മണി ആകാന്‍ പോകുന്നു .ടി എസ് എം കൃത്യം എട്ടു മണിക് വരും ....കുടയും സ്കൂള്‍ ബാഗും എടുത്ത് ഒറ്റ ഓട്ടം .....വഴി നിറച്ചും വെള്ളം..വെള്ളത്തില്‍ കൂടെ ഓടാന്‍ എന്ത് രസം .പാവാട നനഞത് കാരണം ഓടാന്‍ വിഷമം ......ശെടാ .....ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അതാ കിടകുന്നു ടി യുംഎസ് ഉം എം ഉള്ള ബസ്സ്.......ഓടി കയറി.കിളിയുടെ കൈയില്‍ ഇരുപത്‌ പൈസ കൊടുത്തു ....ബസ്സ് വിട്ടു ......ശ്വാസം നേരെ വീണു .....(സ്തിഥി മാറാന്‍ അധികം നേരം വേണ്ടി വന്നില )
എന്താ ബസ്സ് വെള്ളപള്ളി റൂട്ടില്‍ പോവുന്നത്?ഓഓഓഓ .........എസ്റ്റേറ്റ്‌ വഴിയില്‍ മരം വീണു കാണും.ബസില്‍ എന്താ സ്കൂള്‍ പിള്ളര്‍ ഇല്ലാത്തതു ?അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ......ഇ ബസ്സ് എന്തിനാ പാറപ്രം വഴി പോവുനത് ?കാര്യം പിടികിട്ടി ......ബസ്സ് മാറി പോയി ...പാറപ്രം മുത്തശിയുടെ വീടിനടുത്താണ് .....പക്ഷെ അവിടെ ഇറങ്ങി പോവാന്‍ എനിക്ക് അറിയില്ല .......കരച്ചില്‍ വന്നിട്ട് വയ്യ...അടുത്തിരുന്ന ചേച്ചിയോട് ചോദിച്ചു "ഇ ബസ്സ് എങ്ങോട്ട് പോവുന്നതാണ് ?"കോട്ടയം എന്ന് ചേച്ചി പറഞ്ഞതും എന്റെ നെഞ്ച് പടപടാന്നു ഇടിക്കാന്‍ തുടങ്ങി .....എന്റെ കൃഷ്ണ ..............എന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ട ആകണം ചേച്ചി ചോദിച്ചു "മോള്‍ക്ക്‌ എങ്ങോട്ടാ പോവണ്ടത് ?ഏത് സ്കൂളില പടിക്കുനത്?"ബസ്സ് മാറി കയറിയ കാര്യം ചേച്ചിയോട് പറഞ്ഞു."മോള്‍ ഇ ബസില്‍ തന്നെ ഇരികണം .....ആരും വിളിച്ചാല്‍ ബസില്‍ നിന്നും ഇറങ്ങരുത് ....തിരിച്ചു ഈ ബസ്സില്‍ തന്നെ പായികാട്‌ പോവണം".ചേച്ചി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോയി.ഞാന്‍ വിങ്ങി പൊട്ടി ഇരിപ്പാണ് .പിന്നെ വന്നു എന്റെ അടുത്ത ഇരുന്ന ആരോടും ഞാന്‍ മിണ്ടിയില.
ബസ്സ് കോട്ടയത്ത്‌ എത്തി .എല്ലാവരും ഇറങ്ങി .കണ്ടക്ടര്‍ വന്നു ചോദിച്ചു "എന്താ കൊച്ചെ ഇവിടെ ഇരികുനത് ?ഇറങ്ങുന്നില്ലേ ?സ്വപ്നം കണ്ടോണ്ട് ഇരികുവാണോ ?പെട്ടന്ന് ഇറങ്ങ്."കണ്ടക്ടര്‍ അത് പറഞ്ഞതും .....ഞാന്‍ കരഞ്ഞതും ഒന്നിച്ചു .....(ഹഹഹഹ)പാവം കണ്ടക്ടര്‍ പേടിച്ചു പോയി ."എന്തിനാ കൊച്ചെ കരയുനത് ...."ഞാന്‍ കരഞ്ഞുകൊണ്ട് കഥ പറഞ്ഞു ....."കൊച്ചിന്റെ കൈയില്‍ കാശുണ്ടോ ?"ഞാന്‍ എന്റെ കൈയിലുള്ള ഇരുപത്‌ പൈസ കാണിച്ചു കൊടുത്തു ....നല്ല മനുഷ്യന്‍ അത് വാങ്ങിയില്ല ..."കൊച്ചു ഈ സീറ്റില്‍ തന്നെ ഇരുന്നോ .....പായികാട്‌ വരുമ്പോള്‍ ഇറങ്ങിയാല്‍ മതി ."
അങ്ങനെ ഞാന്‍ കരച്ചില്‍ ഒക്കെ നിര്ര്‍ത്തി .....എന്റെ സ്റ്റോപ്പ്‌ വന്നപ്പോള്‍ കണ്ടക്ടര്‍ തന്നെ വന്നു ഇറങ്ങാന്‍ പറഞ്ഞു .അങ്ങനെ രാവിലെ എട്ടു മണിക്ക് ഇറങ്ങിയ ഞാന്‍ പതിനൊന്നു മണിക്ക് അലച്ചു കൂവി കൊണ്ടു വീട്ടില്‍ ചെന്നു .പാവം എന്റെ അമ്മ പേടിച്ചുപോയി (സ്കൂളില്‍ പോയ കൊച്ചു എന്തിനാ പതിനൊന്നു മണിക്ക് കരഞ്ഞു കൊണ്ടു വരുനത്‌ )അമ്മയോട് കാര്യം പറഞ്ഞു.അമ്മ എന്നെ അശ്വസിപിച്ചു ...."സാരമില്ല ....മോളെ ....അമ്മ മോളെ സ്കൂളില്‍ കൊണ്ടു പോവാം (ശെടാ ....ഇനിയും സ്കൂളില്‍ പോണോ?)അങ്ങനെ അമ്മയും ഞാനും സ്കൂളില്‍ ടീചെര്സ്‌ റൂമില്‍ എത്തി ...അമ്മ ടീച്ചറോട്‌ കാര്യം എല്ലാം പറഞ്ഞു......എല്ലാവരും ചിരിച്ചു......ഞാന്‍ ക്ലാസ്സിലും പോയി ഇരുന്നു...
എനിക്ക് പറ്റിയ അമളി എന്താണ് എന്ന് പറഞ്ഞിലാലോ .....ടി എസ് എം എന്ന് പേരുള്ള ബസില്‍ കയരുനതിനു പകരം ഞാന്‍ കയറിയത് ടി എം എസ് എന്ന് പേരുള്ള ബസില്‍ .....ഹഹഹഹഹ ......രണ്ടു ബസും ഒരേ സമയത്താണ് വരുനത്‌ ...ഒന്നു കോട്ടയം ബസും മറ്റേതു ചെങനൂര്‍ ബസ്സും എന്ന് മാത്രം .......
അത് കൊണ്ടു......എന്ന് വച്ചാല്‍ ...ഈ മണ്ടത്തരം കാരണം ....പത്തില്‍ ടൂര്‍ പോവാന്‍ നേരം ടീച്ചര്‍ ഒരു അനൌണ്‍സ്മെന്റ് "ഗൌരി............ബസ്സ് നോക്കി കയറണം ".ആകെ ചമ്മി നാശമായി പോയി .(നാണം ഇല്ലാത്ത പിള്ളാര്‌ എല്ലാം കിടന്നു കകകക്കക ...... എന്ന് ചിരികുവ ......ഒറ്റ കുത്ത് വച്ചു കൊടുക്കാന്‍ തോന്നി ........).പക്ഷെ ഇന്നു അതൊക്കെ ഒര്ര്‍കുമ്പോള്‍ നല്ല തമാശ .
നല്ല മനസുള്ള ആ ചേച്ചിക്കും കണ്ടക്ടര്‍ നും ഒരായിരം നന്ദി .......അങ്ങനെ ഞാന്‍ ഇരുപതു പൈസ കൊടുത്ത് കോട്ടയം മുതല്‍ പായികാട്‌ വരെ ഒരു യാത്ര ചയ്തു

.

No comments:

Post a Comment