Thursday, July 16, 2009

നന്ദിനിയുടെ തുത്ത്

ഉണ്ണി സ്കൂള്‍ അവധിക്കു നാട്ടില്‍ വന്നിരിക്കുന്നു .....ഉണ്ണിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ എന്ത് രസം ......ഉണ്ണിക്കു 'ക', 'ര 'എന്ന് അക്ഷരങ്ങള്‍ പറയാന്‍ അറിയില്ല .. 'ക ' പറയണ്ട സ്ഥലത്തു 'ന്ത ' ',താ ' ,'ദ' പറയും...
ഞങ്ങളുടെ വീട്ടില്‍ ഒരു പശുവും കിടാവും ഉണ്ട് ....ഉണ്ണിക്കു അതുങ്ങളെ വലിയ ഇഷ്ട്ടമാണ് .....പശുവിനു ഞങ്ങള്‍ പേരിട്ടു മീനാക്ഷി ...കിടാവ് നന്ദിനിയും .....വീട്ടില്‍ എല്ലാവരെയും സഹായിക്കാന്‍ തങ്കമ ചേച്ചി ഉണ്ട്.....തങ്കമ്മ ചേച്ചി എപ്പോഴും ഉണ്ണി യെ കളിയാക്കും .....ഒരു ദിവസം ഉണ്ണി വന്നു എന്റെ അമ്മയോട് പറഞ്ഞു"പെദംമേ.......തന്തമ പറഞ്ഞു നന്ദിനി തുത്തുമെന്ന് ....നന്ദിനി തുതുംമോ പെധമേ......നന്ദിനി നത്ത്തലെ ഉള്ളു ...."അമ്മ ചിരിച്ചോണ്ട് അതെ എന്ന് പറഞ്ഞപ്പോള്‍ ...ഉണ്ണി നേരെ തങ്ങമ്മ ചേച്ചിയുടെ അടുത്തേക്ക് ഓടി "തന്തമ്മേ ...തന്തമ്മേ ....പെധമ്മ പറഞ്ഞല്ലോ ..നന്ദിനി തുതതില്ല എന്ന്......നന്ദിനി നതതെ ഉള്ളു .....തന്തമ്മ എന്തിനാ തള്ളം പറഞ്ഞെ?"ഞങ്ങള്‍ എല്ലാരും ചിരിച്ച ത്തിനു ഒരു കണക്കും ഇല്ല ...
ഉണ്ണി പറയാന്‍ ആഗ്രഹിച്ചത്‌ ഇപ്രകാരം "പേരമ്മേ നന്ദിനി കുത്തുമോ ?നന്ദിനി നക്കതല്ലേ ഉള്ളു ,,തങ്ങമ്മ പറയുകയാ നന്ദിനി കുത്തുമെന്നു "

2 comments: