Tuesday, July 14, 2009

മൈ ഫാദര്‍ ഈസ്‌ എ ടോഇലെറ്റ്

ഞങ്ങള്‍ ചൈന യില്‍ താമസിക്കുന്ന സമയം......മനുന് രണ്ടര വയസ്സ്‌ ......ഭയങ്കര വര്തമാനക്കാരിയാണ് മനു ....ഹോട്ടലില്‍ ഞങളുടെ എതിര്‍ വശത്ത് താമസികുനത് ഡെന്മാര്‍ക്ക് നിനുള്ള ഒരു കുടുബം ആണ് ....മനുവിന്റെ കുട്ടുകാരിയാണ്‌ ടെന്മാര്‍കുകാരി എറിന്‍ .......മനു ഇംഗ്ലീഷ് പറയാന്‍ പഠിക്കുന്ന സമയം ....മനു മലയാളം നലത് പോലെ പറയും ......മനുവിന് എവിടെയും കുട്ടുകാരെ ഉണ്ടാകാന്‍ അറിയാം .....ഹോട്ടലിലെ ഒട്ടു മിക്ക ജോലികരും അവളുടെ കുട്ടുകാര്‍ ആണ് .....ഇടക്ക് അവരുടെ കൂടെ പോയിരുന്നു വര്‍ത്തമാനം പറയുന്നത് കാണാം.(അവ‌ര്‍തമ്മില്‍ എന്താണ് സംസാരിച്ചത്‌ എന്ന് ദൈവത്തിനു മാത്രം അറിയാം ....കാരണം ചെയിനകാര് ചൈനീസ് മാത്രമേ പറയു).ഇല്ലെങ്ങില്‍ ഏറിന്റെ അടുത്ത പോയി ഇരിക്കും.
ഒരികല്‍ .........ഓഫീസില്‍ നിന്നും വന്ന രഘുവേട്ടന്‍ ചായ ഒക്കെ കുടിച്ചു ..കുളിക്കാനായി കുളിമുറിയില്‍ പോയി (കകുസ്സും ,കുളിമുറിയും ഒന്നു തന്നെ ).....മനു വന്നു എന്നോട് ചോദിച്ചു"അമ്മേ അച്ഛന്‍ എന്തിയെ ???????????????"ഞാന്‍ രഘുവേട്ടന്‍ കകുസ്സില്‍ ആണെന്ന് പറഞ്ഞു .....കുറച്ചു നേരം എന്റെ അടുത്ത ഇരുന്നിടു ..മനു..ഏറിന്റെ അടുത്തേക്ക് പോയി .....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എറിന്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ട് വന്നു.കൂടെ മനുവും ഉണ്ടായിരുന്നു ....എന്താ എറിന്‍ ചിരികുനത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എറിന്‍ കാര്യങ്ങള്‍ പറഞ്ഞു.മനുവിനോട് വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ ..."മനു നിന്റെ അച്ഛന്‍ വന്നോ "എന്ന് എറിന്‍ ചോദിച്ചു ....അപ്പോള്‍ മനു അറിയാവുന്ന ഇംഗ്ലീഷില്‍ തട്ടി വിട്ടു "മൈ ഫാദര്‍ ഈസ്‌ എ ടോഇലെറ്റ് "(എന്റെ അച്ഛന്‍ ഒരു കകുസ്സാണ് .....ഹഹഹ )മനു പറയാന്‍ ആഗ്രഹിച്ചത് ..എന്റെ അച്ഛന്‍ കക്കുസ്സില്‍ ആണ് എന്നാണ്.....പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഇങ്ങനെ ഒക്കെ ആയി പോയി ......ഞാനും എരിനും ചിരിച്ചു ചിരിച്ചു ഒരു ഗതീ ആയി ...
പാവം മനുകുട്ടി ക്ക് എന്താ സംഭവിച്ചത് എന്ന് മനസിലായില്ല ...ഒരു ...ഇന്‍ ...എന്ന് ചെര്ര്കണ്ട സ്ഥലത്തു... എ ...ചേര്‍ത്തത് കൊണ്ടു ഞങ്ങള്ക്ക് ചിരിക്കാന്‍ വക കിട്ടി

No comments:

Post a Comment