Saturday, July 11, 2009

തമിഴ്ഉണ്ടാക്കിയ വിന

ഞാന്‍ മദ്രാസില്‍ പുതു താമസം തുടങ്ങിയ കാലം..അമ്പലത്തിനു അടുത്തുള്ള വീടാണ് ഞങ്ങളുടെ ....അവിടെ നിന്നു നോക്കിയാല്‍ എല്ലാ ദൈവത്തെയും കാണാം.അടുകളയില്‍ നിന്നും നോക്കിയാല്‍ ശിവനും പാര്‍വതിയും ...കിടക്ക മുറിയില്‍ നിന്നും ഹനുമാന്‍ ...പിന്നെ ഗണപതി .നവഗ്രഹ പ്രതിമകള്‍ ....അങ്ങനെ എല്ലാ ദൈവങളുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ കഴിയുന്ന കാലം .

ഞങ്ങളുടെ വീട്ടില്‍ ഒത്തിരി വിരുന്നുക്കാര്‍ വരും.അത് കൊണ്ടു ഒരു ജോലികാരിയെ വെക്കാന്‍ തിരുമാനിച്ചു .അമ്പലത്തില്‍ പൂ വില്‍ക്കുന്ന സ്ത്രി എന്റെ നല്ല പരിചയ കാരിയാണ് .......എന്റെ മകളുമായി നടക്കാന്‍ പോകുബോള്‍ പരിചയപെട്ടു .....അത് കൊണ്ടു അവരോട് പറഞ്ഞു ജോലികാരിയുടെ കാര്യം ...അപ്പോള്‍ അവര് തന്നെ വന്നു പണി ചെയ്യാം എന്ന് പറഞ്ഞു .....അവര്‍ക്കും സന്തോഷം ....എനിക്കും സന്തോഷം ....

അങ്ങനെ അവര്‍ പണിക്കു വന്നു തുടങ്ങി .ഒരു ദിവസം ഞാന്‍ എനിക്ക് അറിയാവുന്ന തമിഴില്‍ അവരോട് എന്റെ നോണ്‍ സ്റ്റിക് പാന്‍ കാണിച്ചു അത് തേച്ചു കഴുകരുത്‌ എന്ന് പറഞ്ഞു (പകുതി വര്‍ത്തമാനം കൈ കൊണ്ടാണ്....തേച്ചു കഴുകുനത് ,അരുത്‌ എന്നൊക്കെ )കുറച്ച കഴിഞ്ഞു ഞാന്‍ വന്നു നോക്കിയപ്പോള്‍ കണ്ടത് എന്റെ കറുപ്പ്‌ പാന്‍ വെളുത്ത ഇരിക്കുന്നു!!!!!!!!!!!!!അയ്യോ പൂഅമ്മ ihuഎന്നാ ആച്ച് എന്ന് ചോദിച്ചപ്പോള്‍ "അമ്മ നീ താന്‍ സോന്തത് നല്ല തേയ്ക്കാന്‍ "(പുള്ളിക്കാരി ഞാന്‍ കൈ കൊണ്ടു പാത്രം തേക്കുന്ന ഭാഗം കാണിച്ചത് മാത്രമേ കണ്ടോളൂ .....)(എന്റെ തമിഴ് മനസിലാക്കന്നുള്ള വിവരം പുള്ളികാരിക്ക് ഇല്ല എന്ന് എനിക്ക് മനസിലായി ...ഹഹഹ)

എന്റെ കൊപ്രായ്യം കണ്ടപ്പോള്‍ പുള്ളി വിചാരിച്ചു ... കറുത്ത പാത്രം വെളുപിക്കനാണ് പറഞ്ഞതു .....പാവം.... പിന്നെ ഞാന്‍ തമിഴില്‍ ഒന്നുടെ പറഞ്ഞപ്പോള്‍ എല്ലാം മനസ്സില്ലായി (അതായതു ഞാന്‍ നല്ല മലയാളത്തില്‍ കുറച്ച എം ഉം ഒക്കെ ചേര്ത്തു അങ്ങ് തമിഴ് കാച്ചി കൊടുത്തു).....പക്ഷെ താമസിച്ചു പോയെ .......എന്റെ ആയിരം രൂപയുടെ പാത്രം പോയത് മിച്ചം .....

അതോടെ ഞാന്‍ തമിഴ് പറയുന്നതു നിര്ര്‍ത്തി .....ഇപ്പോള്‍ പൂഅമ്മ നല്ല മലയാളം പറയും.......hahahaha

No comments:

Post a Comment