Friday, July 10, 2009

പേരമ്മ പറഞ്ഞു അറിയാം ...പേരമ്മക്കും ഒരു മകള്‍ ഉണ്ടായിരുന്നു .കാണാന്‍ സുന്ദരി ,പഠിക്കാന്‍ മിടുക്കി ,നല്ല സ്വഭവക്കാരി .....പറഞ്ഞാലും,പറഞ്ഞാലും പേരമ്മക്കു തീ്രുകയില്ല.പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം .പേരമ്മ ഭാഗ്യം ഇല്ലാത്തവള്‍ ആയി പോയി .പത്താം ക്ലാസ്സില്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസായി .....എല്ലാവരേയും അറിയിക്കാന്‍ മകള്‍ പോയി ...തിരിച്ചു വരുമ്പോഴേക്കും രാത്രി ആയി ....വഴിയില്‍ എന്തോ ഒരു വള്ളി കിടകുന്നു ....അതില്‍ ചവിട്ടി ...................അത് ഒരു സര്പ്പം ആയിരുന്നു .അയ്യോ !കഷ്ട്ടം .പാവം ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു .പാവം എന്റെ പേരമ്മ .അന്ന് പേരമ്മയുടെ ലോകം അവസാനിച്ചു ഞങ്ങളുടെ വീട്ടില്‍ വരുന്നവര്‍ ആദ്യം കേള്കുനത് പെരമ്മയില്‍ നിന്നും അ കഥ ആണ് .

പേരമ്മ യുടെ മകള്‍ മരിക്കുനതിനു മുമ്പ്‌ അവര്‍ പുതിയ വീട്ടില്‍ താമസിക്കാന്‍ എല്ലാം ഒരിക്കിയിരുന്നു .അച്ഛനും,അമ്മയും ,മകളും കുടിതാമസിക്കാന്‍ .അതിനായിപേരമ്മയുടെ ആഭരണങള്‍ ഒരാളുടെ കൈയില്‍ കൊടുത്തു ....(.അത് ഇന്നും പേരമ്മക്കു കിട്ടിട്ടില .പേരമ്മക്കു വേണ്ട താനും .....)മകള്‍ മരിച്ചതില്‍ പിന്നെ എന്റെ പേരമ്മയുടെ സമനിലാ തെറ്റി .ഇന്നി എനികൊരു നല്ല ജീവിതം വേണ്ട എന്ന് പേരമ്മ തിരുമാനിച്ചു.ഭര്‍ത്താവിന്റെ കുടെയും പോയില്ല .അങ്ങനെ ആ ജീവിതം അങ്ങലമാര്ക് ഉള്ളതായി .ഭാഗം വെച്ചപ്പോള്‍ പേരമ്മയുടെ ഭാഗം വീട് കിട്ടിയവര്‍ക്ക് കൊടുത്തു .കല്യാണം കഴിഞ്ഞു ആങ്ങളമാര്‍ പോയി .അച്ഛനും അമ്മയും മരിച്ചു .അങ്ങനെ പേരമ്മ തന്നെയും ആയി .കുടുംബ വീടിന്റെ മച്ച് വീഴുനത് വരെ .

No comments:

Post a Comment