Sunday, July 12, 2009

പാകിസ്ഥാന്‍ കാരുടെ വെടി

എന്റെ അച്ചനെന്റെ ശരീരത്തില്‍ ഒടിയാത്ത ഭാഗങ്ങള്‍ കുറവാണു.ചെറുപ്പത്തില്‍ പ്ലാവേല്‍ കയറി ...അവിടുന്ന് അടിച്ചുതല്ലി വീണു.പിന്നെ വീടിന്റെ മണ്ടക്ക് വലിഞ്ഞു കയറി ..അവിടുന്നും പൊത്തോ..........ന്നു പറഞ്ഞു വീണു .....വലുതായപ്പോള്‍ മലയുടെ മണ്ടക്ക് കറങ്ങാന്‍ പോയി.....കുറച്ചു കഴിഞ്ഞപ്പോള്‍ കറങ്ങി വീണു........അങ്ങനെ വലിയ ഒരു ലിസ്റ്റ് തന്നെ ഉണ്ട്..............സാധാരണ ഒരാള്‍ മരിച്ചാല്‍ എല്ലുകള്‍ കിട്ടും ..ഞങ്ങള്ക്ക് കിട്ടുനത്‌ നട്ട്,സ്ക്രൂ,സ്റ്റീല്‍ റോഡ്‌ മുതലായവ ആയിരിക്കും (ഇതുപറഞ്ഞതും അച്ഛന്‍ തന്നെ ....ഹഹഹ)കൈയിലും കാലില്ലും ഒക്കെ ഓപ്പറേഷന്‍ ചെയ്തുപാടുകളാണ് .
ഒരിക്കല്‍ അച്ഛന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കുട്ടി വന്നു ചോതിച്ചു "അങ്കിള്‍ എന്താ അങ്കിള്‍ ന്റെ നെറ്റിക്ക് ഒരു വലിയ പാട്......."അച്ഛന്‍ പറഞ്ഞു "അത് അങ്കിള്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്തപ്പോള്‍ ഒരു വെടിയുണ്ട നെറ്റിയില്‍ കൊണ്ടു ...തലയുടെ പുറകില്‍ കൂടി ഇറങ്ങി "എനിട്ട്‌ തലയുടെ പുറകില്‍ ഉള്ള പാഡും കാണിച്ചു കൊടുത്തു .കുട്ടി വിചാരിച്ചു ..ശരിയാ നെട്ടികുള്ള പാടിന്റെ നേരെ പുറകില്‍ തനെ യാണ് മറ്റേ പാഡും.അങ്കിള്‍ കൈയില്‍ എന്ത് പറ്റി ..അച്ഛന്റെ മറുപടി (അടുത്ത വെടി ..ഹ ഹ )....അതോ അത് പാകിസ്ഥാനുമായുള്ള വേറൊരു യുദ്ധത്തില്‍ ടാങ്ക് കൈയില്‍ കൂടി കയറിയതാ .ഓ ശരിയായിരിക്കും കുട്ടി വിചാരിച്ചു ....കൈയിലെ പാട് കണ്ടാല്‍ ടാങ്ക് ന്റെ ചക്രം കയറിയത് പോലുണ്ട് .......അങ്ങനെ കുട്ടി ചോദിക്കുന്ന ഓരോ ച്യോദ്യതിനും ,അച്ഛന്റെ എല്ലാ മുരിവുകല്കും കാരണം അച്ഛന്‍ പാകിസടന്കാരെ ആക്കി .....
എല്ലാ യുദ്ധ കഥകളും കേട്ടു കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ഒരു സംശയം "അങ്കിള്‍ എല്ലാ യുദ്ത്തില്ലും എന്തിനാ പകിസ്തന്കാര് അങ്കിള്‍ നെ മാത്രം ഓടിച്ചു ഇട്ടു വെടിവയ്ക്കുനത് .???????????????????????????????????????/.അത് കേട്ടു ട്രെയിനില്‍ ഇരുന്ന എല്ലാവരും ഒറ്റ ചിരി ......പാവം കുട്ടി അതിന് മാത്രം എന്റെ അച്ഛന്റെ വെടി കഥ മനസ്സിലായില്ല ......(ഇ കഥയില്‍ എന്ത് മാത്രം സത്യം ഉണ്ടെന്നു അച്ചന് മാത്രം അറിയാം....ഹഹഹ......)

2 comments:

  1. ella pattalakkarkum kaanum ethupole kure veerasyangal

    ReplyDelete
  2. uncles witts....beautiful story maker....a gud shake up to my old memories

    ReplyDelete